അടിമാലി: കള്ളക്കേസിൽ കുടുക്കി കോൺഗ്രസ് പ്രവർത്തകരെ ജയിലടച്ച അടിമാലി സി.ഐ.യുടെ സി.പി.എം പ്രീണന നിലപാടിനെതിരെ നാളെ രാവിലെ 10 ന് കോൺഗ്രസ് (ഐ) ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ പൊലീസ് സ്റ്റേക്ഷൻ മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോർജ് തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ.സലിം കുമാർ, ബാബു കുര്യാക്കോസ്, സി.എസ്.നാസർ, ബേബി അഞ്ചേരി ,ഹാപ്പി, കെ. വറുഗീസ് ,സലിം അലിയാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.എംന്റെ ലോക്കൽ സെക്രട്ടറിയെപ്പോലെ സി.ഐ അധപ്പതിക്കുന്നു. അദ്ദേഹത്തിന്റെ മുൻപിൽ വച്ചു കുത്തി എന്നു പറയുന്ന സുൾഫിക്കറിൽ നിന്നും കത്തി കണ്ടെടുക്കാൻ കഴിയാത്തതിൽ നിന്നു തന്നെ കേസ് ശക്തമാക്കാൻ ഇത് സി.ഐ കെട്ടിച്ചമച്ചതാണെന്ന് വളരെ വ്യക്തമാണ്. സുൾഫിക്കറിനെയും,സിനു തോമസിനെയും താലൂക്ക് ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത സി.ഐ. അവരെ ആശുപത്രിക്ക് വെളിയിൽ കാത്തുനിന്ന സി.പി.എം ഗുണ്ടകൾക്ക് അക്രമിക്കാൻ ഇട്ടു കൊടുത്ത് കണ്ടു രസിക്കുകയായിരുന്നുവെന്ന്നേതാക്കൾ പറഞ്ഞു.