പാലാ : സേവാഭാരതിയുടെ ഭാഗമായ മാനവസേവ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രിയിൽ തുടങ്ങുന്ന സൗജന്യ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ഇന്ന് സൺസ്റ്റാർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.എൻ.വാസുദേവൻ അദ്ധ്യക്ഷനാകും. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി.മാത്യു, സേവാഭാരതി സംഘടന കാര്യദർശി യു.എൻ.ഹരിദാസ്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, ട്രസ്റ്റ് ഭാരവാഹികളായ വി.മുരളീധരൻ, അഡ്വ.ഡി.പ്രസാദ്, ബിജു കൊല്ലപ്പള്ളി എന്നിവർ പ്രസംഗിക്കും.