തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ പ്രീമാര്യേജ് കോഴ്സിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു നിർവഹിച്ചു. കീച്ചേരി കുലയറ്റിക്കര (അരയൻകാവ്) എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ ഐ.ആർ.എസ് മുഖ്യാതിഥി ആയിരുന്നു. ഡോ. ശരത്ചന്ദ്രൻ വിഷയാവതരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ മുഖ്യപ്രസംഗം നടത്തി. വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കൻ, സെക്രട്ടറി സുലഭ സജീവ്, കൗൺസിലർ സുനി അജിത്, കെ.എസ്. അജീഷ്‌കുമാർ, രഞ്ജിത്ത് മൂലമ്പുറം, ബിനു വെളിയനാട്, വിഷ്ണു അച്ചേരിൽ, അച്ചു ഗോപി, അഭിലാഷ് രാമൻകുട്ടി, അജിത് കൊലേഴം, മുരളീധരൻ, വിശ്വംഭരൻ, ഹരി മുരളീധരൻ, സജേഷ് കുട്ടപ്പൻ, കുമാരി മോഹൻ, കെ.വി. ധനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.