salman
സല്‍മാനുവല്‍ ഫാരീസ് കുടുംബാംഗങ്ങൾക്കൊപ്പം

അടിമാലി: കേരളാ അണ്ടർ സെവന്റീൻ ഫുട്‌ബോൾ ടീമിൽ ഇടംപിടിച്ച് സൽമാനുവൽ ഫാരീസ്.അടിമാലി അമ്പലപ്പടി സ്വദേശി കൈതക്കൊമ്പിൽ സാബു സുനിത ദമ്പതികളുടെ മൂത്തമകനായ സൽമാനുവലാണ് ടീമിൽ ഇടംപിടിച്ചത്..മുതലക്കോടം സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഈ കൊച്ചു മിഠുക്കൻ.കോട്ടയത്തു നടന്ന ഇടുക്കി ജില്ലാതല സെലക്ഷൻ ക്യാമ്പിലും കണ്ണൂരിൽ നടന്ന സംസ്ഥാനതല സെലക്ഷൻ ക്യാമ്പിലും കാഴ്ച്ച വച്ച മികച്ച പ്രകടനമാണ് സൽമാനുവലിനെ കേരളാ ടീമിലെത്തിച്ചത്.ഡിസംബർ 18മുതൽ ത്രിപുരയിൽ കേരളാ ടീമിന്റെ തുടർപരിശീലനം ആരംഭിക്കും.ടീമിൽ ഇടം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സൽമാനുവൽ പറഞ്ഞു.തൊടുപുഴ സോക്കർ സ്‌കൂളിലാണ് സൽമാനുവൽ ഫുട്‌ബോൾ പരിശീലനം അഭ്യസിച്ച് വരുന്നത്.ഐഎസ്എൽ താരം അജിത്ത് ശിവനും മുൻസന്തോഷ് ട്രോഫി താരം സലിംകുട്ടിയും സൽമാനുവലിന് കാൽപന്തുകളിയുടെ മാന്ത്രിക വിദ്യ പകർന്ന് നൽകുന്നു.അണ്ടർ 17 ടീമിൽ നിന്നും ഇൻഡ്യൻ ടീമിലേക്ക് നടന്നു കയറണമെന്ന മോഹവുമായി സൽമാനുവൽ എന്ന അടിമാലിക്കാരൻ തന്റെ പന്ത് കളി തുടരുകയാണ്.