തലയോലപ്പറമ്പ്: വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലെ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.കെ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. എം.പി ജയപ്രകാശ്, കെ.ഡി വിശ്വനാഥൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സി.പി.എം ഏരിയാ സെക്രട്ടറി കെ. ശെൽവരാജ്, ഡോ.സി. എം കുസുമൻ, പി.വി ഹരിക്കുട്ടൻ, കെ.എസ്. വേണുഗോപാൽ, ടി.ബി. മോഹനൻ , ആർ. രോഹിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി
ലൈല ജമാൽ, കെ.കെ മോഹനൻ, സരോജിനി തങ്കപ്പൻ, ടി. വി ബേബി(രക്ഷാധികാരികൾ), കെ. ഡി വിശ്വനാഥൻ (ചെയർമാൻ), എ.എം ശ്രീകുമാർ, രവി സി.കെ, ടി.പി ജോർജ്, പി.കെ തങ്കച്ചൻ, പി.കെ മോഹനൻ (വൈസ് ചെയർമാൻ മാർ), ടി.വി രാജൻ (കൺവീനർ), കെ. കെ സുനിൽ കുമാർ, സി.എം രാധാകൃഷ്ണൻ, ബാഹുലേയൻ, പി.എ ഗോപാലകൃഷ്ണൻ, (ജോ. സെക്രട്ടറിമാർ), യു.ചന്ദ്രശേഖരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.