വൈക്കം : 2019ലെ വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വഴിയോരക്കച്ചവടത്തിനുള്ള സ്ഥലങ്ങൾ അനുവദിക്കുന്നതിനായി നാളെ രാവിലെ 11ന് വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് പരസ്യമായി പുനർലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്. ഏറ്റവും കൂടുതൽ തുക ലേലം കൊള്ളുന്നയാൾക്ക് ലേലം താത്കാലികമായി സ്ഥിരപ്പെടുത്തും. ലേലതുക മുഴുവൻ ലേലം പിടിക്കുമ്പോൾ തന്നെ നഗരസഭ ഫണ്ടിൽ അടയ്ക്കേണ്ടതാണ്. വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.