വൈക്കം : മഹാദേവക്ഷേത്രത്തിന്റെ ഗോപുരനടകൾക്ക് കളങ്കമായി പ്രവർത്തനം നിലച്ച താത്കാലിക പാദരക്ഷ സൂക്ഷിപ്പ് കേന്ദ്രങ്ങൾ.
മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഒഴികെ മൂന്നു നടകളിലും പാദരക്ഷ സൂക്ഷിപ്പു കേന്ദ്രം ഉണ്ട്. ഇവയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ഗോപുര നടയിൽ നോക്കുകുത്തി പോലെ നിൽക്കുന്ന സൂക്ഷിപ്പു കേന്ദ്രങ്ങൾ അഷ്ടമിക്ക് എത്തുന്ന ഭക്തർക്ക് നിലവിൽ അസൗകര്യമാണ് സൃഷ്ടിക്കുക. പടിഞ്ഞാറെ ഗോപുരനടയിലെ പാദരക്ഷ സൂക്ഷിപ്പു കേന്ദ്രം ക്ഷേത്രത്തിന്റെ പവിത്രത തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ്. ഇതിന് സമീപം മലിനജലം കെട്ടികിടക്കുന്നു. സമീപത്ത് വളരുന്ന പാഴ്മരം ക്ഷേത്ര ഗോപുരത്തിനും മതിലിനും ഭീക്ഷണിയാണ്.