കാഞ്ഞിരപ്പള്ളി : എരുമേലി എം.ഇ.എസ് കോളേജ് സാമൂഹിക പ്രവർത്തന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്‌കൂളിൽ ബോധവത്കരണ ക്ലാസ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ അദ്ധ്യക്ഷയാകും. പൊലീസ് ബീറ്റ് ഓഫീസർ സി.രാജു ഉദ്ഘാടനം ചെയ്യും.