പാലാ : റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള പാലാ സെന്റ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി ടി.കെ, മുനിസിപ്പൽ കൗൺസിലർ റോയി ഫ്രാൻസീസ്, ഡി.ഇ. ഒ പി.കെ ഹരിദാസ്, സിസ്റ്റർ മേരിക്കുട്ടി എം.എം, സിസ്റ്റർ ലിസി കെ ജോസ്, മാത്യു എം കുര്യാക്കോസ്, സെബി പറമുണ്ട, രാജ്കുമാർ കെ തുടങ്ങിയവർ പ്രസംഗിച്ചു.