പാലാ : അത് ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് മരിച്ച മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് അഫീൽ ജോൺസന്റെ മാതാപിതാക്കളായ ജോൺസനെയും ഡാർളിയെയും മാണി സി കാപ്പൻ എം. എൽ.എ സന്ദർശിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ ഉടൻ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കായികമേളകളിൽ അപകടകരമായ ഇനങ്ങൾ ഒന്നിച്ചു നടത്തരുതെന്ന് നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി സാമുവൽ, ഷാർളി മാത്യു, ബിജു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.