പൊൻകുന്നം : മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം പൊൻകുന്നം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഗോകുല സമിതി അംഗങ്ങൾക്കായി ഏകദിന ശില്പശാല നടത്തും. 27 ന് രാവിലെ 9 മുതൽ പൊൻകുന്നം കെ.വി.എൽ.പി സ്‌കൂളിലാണ് ശില്പശാല. പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങൾ, മാറുന്ന ബാല്യം എന്നീ വിഷയങ്ങളിൽ ബാലഗോകുലം മേഖലാ സമിതിയംഗങ്ങളായ ഗീതാ ബിജു,സി.ആർ. രഞ്ജിത്ത്, ബിജു കൊല്ലപ്പള്ളി, രാജേഷ് എരുമേലി എന്നിവർ ക്ലാസുകൾ നയിക്കും.