പൊൻകുന്നം: നാഷണൽ ട്രസ്റ്റ് ജില്ലാ സമിതിയും സാമൂഹ്യനീതിവകുപ്പും സംയുക്തമായി വാഴൂർ ബ്ലോക്കിലെ മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ബോധവത്കരണ പരിപാടി നടത്തും. ആശാനിലയം സ്‌പെഷ്യൽ സ്‌കൂളിൽ ഇന്ന് രാവിലെ 10 മുതലാണ് ക്ലാസ്. നിരാമയ ഇൻഷ്വറൻസ്, ലീഗൽ ഗാർഡിയൻഷിപ്പ്, ആർ.പി.ഡബ്ല്യു.ഡി ആക്ട് എന്നിവ സംബന്ധിച്ചാണ് ക്ലാസ്.