ചെറുവള്ളി : ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 26 ന് തുടങ്ങും. കോഴിക്കോട് ജയേഷ്ശർമയാണ് യജ്ഞാചാര്യൻ. 26 ന് വൈകിട്ട് അഞ്ചിന് ദേവസ്വം അസി.കമ്മിഷണർ ആർ.പ്രകാശ് ഉദ്ഘാടനം നിർവഹിക്കും. സ്വാമി നരനാരായണാനന്ദ തീർത്ഥപാദർ ഭദ്രദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും നടത്തും. ഉപദേശകസമിതി പ്രസിഡന്റ് കെ.പി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. 27 മുതൽ ദിവസവും രാവിലെ 7 മുതൽ പാരായണം, 1 ന് നാരായണീയപാരായണം രാത്രി 7 ന് പ്രഭാഷണം. നവംബർ 2 ന് ഉച്ചയ്ക്ക് അവഭൃഥസ്‌നാനം, മഹാപ്രസാദമൂട്ട് എന്നിവയോടെ യജ്ഞം സമാപിക്കും.