പായിപ്പാട്: പായിപ്പാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10.30ന് കിളിമല മിൽമ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നാലുകോടി ഗവ.യു.പി സ്‌കൂളിൽ എത്തിച്ചേരും. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വൽസമ്മ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് സലീം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി എം.ജോസഫ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജോളിമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എബി വർഗീസ്, റാണി ജോസഫ്, സുനിത സുരേഷ്, വാർഡ് മെമ്പർമാരായ റ്റീനാമോൾ റോബി, ലതാ അശോകൻ, സ്വപ്‌ന ബിജു, ജോസഫ് തോമസ്, രഞ്ജിത്ത് നടരാജൻ, രാജു കോട്ടപ്പുഴയ്ക്കൽ, അനിജ ലാലൻ, കെ.ആർ കൃഷ്ണകുമാർ, സുബാഷ് കെ.എൻ, സിബി എബ്രഹാം, കെ.എ ജോസഫ്, കമലമ്മ സജി എന്നിവർ പങ്കെടുക്കും. കലാ മത്സരങ്ങൾ നാലുകോടി ഗവ.യുപി സ്‌കൂളിലും കായിക മത്സരങ്ങൾ പായിപ്പാട് ഗവ.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. നാളെ ഉച്ചക്കഴിഞ്ഞ് മൂന്നിന് ഗവ.യു.പി സ്‌കൂളിൽ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.