കോട്ടയം: പ്ലാന്റേഷൻ കോർപ്പറേഷൻ റിട്ട. എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ മേഖലാ സമ്മേളനം നടത്തി. കോർപ്പറേഷൻ ചെയർമാൻ എച്ച്. രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇമ്മാനുവൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ. രാജൻ, ബാബുസേന പണിക്കർ, കെ.കെ. ഭരതൻ എന്നിവർ പ്രസംഗിച്ചു. കെ.എം. സുരേന്ദ്രനാഥൻ നായർ സ്വാഗതവും എം.എ. സ്റ്റീഫൻ നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പി.എൻ. ബാഹുലേയൻ, കെ.സി. മാത്യു ( രക്ഷാധികാരികൾ), ഇമ്മാനുവൽ വർഗീസ് ( പ്രസിഡന്റ്, എ. ശങ്കരയ്യർ ( വൈസ് പ്രസിഡന്റ്), എം.എ. സ്റ്റീഫൻ ( സെക്രട്ടറി), യമുന എൻ. നായർ ( ജോ. സെക്രട്ടറി), എം.വി. നൈനാൻ (ഖജാൻജി), കെ.എം. സുരേന്ദ്രനാഥൻ നായർ, പി. ശ്യാമപ്രസാദ്, രാധാകൃഷ്ണൻ, പി.എസ്. വിലാസിനി, അന്നമ്മ ജോർജ്, എൻ. ശശിധരൻ, സി.ആർ. ഗോപി നാഥൻ നായർ, സി.പി. മധുസൂദനൻ ( എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.