e

വൈക്കം: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നിന്നും പുറപ്പെട്ട അയ്യപ്പ ധർമ്മ പ്രചാരണ രഥയാത്രയ്ക്ക് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സത്രം നിർവാഹക സമിതിയുടെ നേതൃത്വത്തിൽ ഭക്തി നിർഭരമായ വരവേൽപ്പ് നൽകി.
ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് അയ്യപ്പ വിഗ്രഹത്തിൽ പൂർണ്ണകുംഭം സമർപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ. നീലകണ്ഠൻ, സേവാ സമാജം ഭാരവാഹികളായ പി. ആർ. ശിവരാമൻ, കെ. ശിവദാസൻ നായർ, കേരള വർമ്മ, രാജേഷ് തട്ടാശ്ശേരി, സത്രം നിർവാഹക സമിതി ഭാരവാഹികളായ ബി. അനിൽകുമാർ, പി. വി. ബിനേഷ്, രാഗേഷ് ടി. നായർ, ബീന അനിൽ, മായാ രാജേന്ദ്രൻ, ടി. ആർ. രമേശൻ, പി. പി. സുനേഷ്, ചന്ദ്രസേനക്കുറുപ്പ് എന്നിവർ പങ്കെടുത്തു. രഥത്തിലെ അയ്യപ്പ വിഗ്രഹത്തിൽ ശരണം വിളകളോടെ ഭക്തർ പൂജകൾ അർപ്പിച്ചു. രഥയാത്രയുടെ ജില്ലയിലെ സമാപനം വ്യാഴാഴ്ച വൈകിട്ട് വടക്കേക്കവല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു.