പൊൻകുന്നം: സാൻ ആന്റോണിയോ എഡ്യൂക്കേഷണൽ ഹബിൽ സ്റ്റഡി എബ്രോയിഡ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10 ന് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസും മനുഷ്യാവകാശ കമ്മിഷൻ ചെയർമാനുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം നിർവഹിക്കും. സെന്റ് ആന്റണീസ് കോളേജ് ഡയറക്ടർ ഫാ.ഡോ.ആന്റണി നിരപ്പേൽ അദ്ധ്യക്ഷത വഹിക്കും. പി.പി റോഡിൽ പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പ്രവർത്തിക്കുന്ന സ്റ്റഡി സെന്ററിന്റെ വെഞ്ചരിപ്പു കർമ്മം ഹോളി ഫാമിലി ഫൊറോനാ പള്ളി വികാരി ഫാ.ജോണി ചെരിപുറം നിർവഹിക്കും. എഡെക്‌സ് ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ് സി.ഇ.ഒ ജോൺലിഗോ വിവിധ പഠന വിഷയങ്ങളെ കുറിച്ച് ക്ലാസ് നയിക്കും. സിവിൽ സർവീസ്, പി.എസ്.സി കോച്ചിംഗുകൾ, ഐ.ഇ.എൽ.ടി.എസ്, വിദേശ പഠന കോഴ്‌സുകൾ, മത്സര പരീക്ഷകൾ തുടങ്ങിയവ ഒരു കുടക്കീഴിൽ സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫാ.ഡോ.ആന്റണി നിരപ്പേൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടോമി ഡോമിനിക്ക്, സി.വൈ.എം.എ. പ്രസിഡന്റ് ടിജോ തേക്കുംതോട്ടം, ആന്റണി ജേക്കബ്, ജോസ് ആന്റണി, പി.ജെ.സണ്ണി, രാജു മാത്യൂസ്, റാണി രാജു തുടങ്ങിയവരും പങ്കെടുത്തു.