പാലാ : റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ 813 പോയിന്റ് നേടി പാലാ വിദ്യാഭ്യാസ ഉപജില്ല ഓവറാൾ ചാമ്പ്യന്മാരായി.721 പോയിന്റോടെ കുറവിലങ്ങാട് രണ്ടാം സ്ഥാനവും 640 പോയിന്റോടെ ചങ്ങനാശേരി മൂന്നാം സ്ഥാനവും നേടി. കോട്ടയം ഈസ്റ്റ് (553 പോയിന്റ്), ഈരാറ്റുപേട്ട (505), കറുകച്ചാൽ (500), ഏറ്റുമാനൂർ (482 ), രാമപുരം (462 ), കാഞ്ഞിരപ്പള്ളി (426), പാമ്പാടി (380 ), കോട്ടയം വെസ്റ്റ് (372 ), വൈക്കം (355), കൊഴുവനാൽ (237). സ്‌കൂൾ തലത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് 241 പോയിന്റുകളോടെ ചാമ്പ്യന്മാരായി. ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.