kob-thankkappan

കോഴാ: കുറവിലങ്ങാട് മെർച്ചെന്റ്‌സ് അസോസിയേഷൻ സ്ഥാപകാംഗവും പ്രമുഖ വ്യാപാരിയുമായ തെങ്ങുംതൈയ്ക്കൽ കെ.എൻ തങ്കപ്പൻ നായർ (87) നിര്യാതനായി. കുറവിലങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ്, കോഴാ മുല്ലപ്പള്ളിക്കാവ് ക്ഷേത്രം ട്രഷറർ, കെവിഎൻഎസ് ജില്ലാകമ്മിറ്റിയംഗം, ക്ഷേത്രസംരക്ഷണസമിതി ആദ്യകാല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ കല്ലൂർക്കാട് പുതുക്കുടിയിൽ കുടംബാംഗമാണ്. മക്കൾ: ടി.ടി സാബു (തെങ്ങുംതൈയ്ക്കൽ സ്റ്റോഴ്‌സ്), ടി.ടി തമ്പി (സംഗീത സ്റ്റോഴ്‌സ്), ടി.ടി ഉഷാകുമാരി. മരുമക്കൾ: ബിനി നെടുമ്പറമ്പിൽ (ചങ്ങനാശേരി), കെ.എസ് വേണുഗോപാൽ വാഴപ്പിള്ളിൽ കല്ലൂർക്കാട് (റിട്ട. ഉദ്യോഗസ്ഥൻ അറക്കുളം സഹകരണബാങ്ക്), ബിന്ദു തമ്പി (ടീച്ചർ, എസ്‌.കെ.പി.എസ്, കടുത്തുരുത്തി).