തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം തിരുവഞ്ചൂർ ശാഖയിലെ യൂത്ത്മൂവ്മെന്റിന്റേയും വനിതാ സംഘത്തിന്റേയും രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ വരെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച നടത്തുന്ന പ്രഭാഷണപരമ്പരയോടനുബന്ധിച്ച് 27ന് വൈകിട്ട് 6ന് ഷൈലജ ഷാജി മാങ്ങാനം 'ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ വിദ്യാഭ്യാസ സങ്കല്പം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തും. എസ്.എൻ പ്രാർത്ഥനാമന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ ജിനോ ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ബിനോ ചമയംങ്കര, ശാഖാ സെക്രട്ടറി നാണപ്പൻ കോമച്ചാംപറമ്പിൽ, ശാഖാ വൈസ് പ്രസിഡന്റ് മോഹനൻ എൻ.ആർ, യൂണിയൻ കമ്മറ്റിയംഗം അശോകൻ ഒ.എം എന്നിവർ സംസാരിക്കും. വനിതാ സംഘം പ്രസിഡന്റ് മല്ലിക ഷാജിമോൻ
സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറയും.