കോട്ടയം : രണ്ടുമാസത്തെ ഇടവേളയ്‌ക്കു ശേഷം മണിപ്പുഴയിൽ വീണ്ടും സിഗ്നൽ ലൈറ്ര് ചെരിഞ്ഞതോടെ അപകടവും തുടർക്കഥയായി. മൂലവട്ടം റെയിൽവേ മേൽപ്പാലം ഭാഗത്തു നിന്നു എത്തുന്ന വാഹനങ്ങൾക്കായി സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റാണ് റോഡരികിലേയ്‌ക്കു ചെരിഞ്ഞത്. നേരത്തെ ലോറി ഇടിച്ചാണ് ലൈറ്റ് ചെരിഞ്ഞത്. എം.സി റോഡിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണിത്. കോടിമത ഭാഗത്തു നിന്നു നാട്ടകം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങളുടെ സിഗ്നൽ ലൈറ്റ് നോക്കിയാണ് മൂലവട്ടം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ റോഡ് കുറുകെ കടക്കുന്നത്. ഇതാണ് അപകടത്തിന് ഇടയാക്കുന്നത്. കെ.എസ്.ടി.പി അധികൃതർ അടിയന്തരമായി സിഗ്നൽ ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ആവശ്യം.