കോ​ട്ട​യം​:​ ​പൊ​ലീ​സി​നു​ ​നേ​രെ​ ​പെ​ട്രോ​ൾ​ ​ബോം​ബ് ​എ​റി​യു​ക​യും​ ​എ​ക്‌​സൈ​സ് ​സം​ഘ​ത്തെ​ ​ആ​ക്ര​മി​ക്കു​ക​യും​ ​ചെ​യ്ത ​​കേ​സു​ക​ളി​ൽ​ ​ഉൾപ്പെടെ പ്ര​തി​ക​ളാ​യ​ ​ര​ണ്ടു​ ​പേർക്കെതിരെ​കാപ്പ ചുമത്തി. അ​തി​ര​മ്പു​ഴ​ ​കോ​ട്ട​മു​റി​ ​ചെ​റി​യ​പ​ള്ളി​ക്കു​ന്നേ​ൽ​ ​ബി​ബി​ൻ​ ​ബാ​ബു​ ​(22​),​ ​കാ​ണ​ക്കാ​രി​ ​തു​മ്പൂ​ക്ക​ര​ ​ക​ണി​യാം​പ​റ​മ്പി​ൽ​ ​സു​ജേ​ഷ് ​സു​രേ​ന്ദ്ര​ൻ​ ​(21​)​ ​എ​ന്നി​വർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ​ഒ​രു​ ​വ​ർ​ഷ​ത്തേ​യ്ക്ക് ​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ ഇവർക്ക് പ്രവേശിക്കാൻ പാടില്ല. ​ഇ​വ​ർ​ക്കെ​തി​രാ​യ​ ​കേ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഏ​റ്റു​മാ​നൂ​ർ​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​എ.​ജെ​ ​തോ​മ​സ് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​പി.​എ​സ് ​സാ​ബു​വി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ കൊച്ചി റേഞ്ച് ​ഡി.​ഐ.​ജി​യാ​ണ് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നി​പ്പു​റം​ ​ഇ​വ​ർ​ ​ജി​ല്ല​യി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​റി​മാ​ൻ​ഡ് ചെയ്യാൻ ​ ​പൊ​ലീ​സി​നു​ ​സാ​ധി​ക്കും. ഇവർ ജില്ലയിൽ എത്തുന്നതായി വിവരം ലഭിച്ചാൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലോ (ഫോൺ 0481-2535517) ഡിവൈ.എസ്.പി യേയോ (ഫോൺ 0481-2564103) വിവരം അറിയിക്കണമെന്ന് സി.ഐ എ.ജെ.തോമസ് അറിയിച്ചു.