വൈക്കം : കുലശേഖരമംഗലം 107-ാം നമ്പർ അഖില കേരള ധീവര സഭയ്ക്ക് കീഴിലുള്ള മേക്കര ശ്രീഷൺമുഖ വിലാസം ക്ഷേത്രത്തിലെ 11-ാം മത് ഭാഗവത സപ്താഹ യജ്ഞത്തിന് വിജയാ ഫാഷൻസ് ജ്വല്ലറി എം.ഡി ജി.വിനോദ് ഭദ്റദീപ പ്രകാശനം നിർവഹിച്ചു. യജ്ഞശാലയിലെ വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി ചെമ്മനത്തകര ദീപു ശാന്തി നിർവഹിച്ചു. യജ്ഞ ശാലയിൽ ഭാഗവത സമർപ്പണം സംഗീതലയ വാദ്യപ്രതിഭ കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ വൈക്കം ഷാജി നിർവഹിച്ചു. ജ്ഞാചാര്യൻ ഭക്തശ്രീ തണ്ണീർമുക്കം സന്തോഷ്‌കുമാർ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സുമോദ് പാടത്തു വീട്ടിൽ, വൈസ് പ്രസിഡന്റ് കെ.എസ് മഹേശൻ കണ്ടത്തിൽ, സെക്രട്ടറി കെ.എ വേലായുധൻ വിജയ ഭവനം, ജോയിന്റ് സെക്രട്ടറി ബി.അനിൽ പീടികപ്പറമ്പ്, ഖജാൻജി സി.എൻ കൃഷ്ണൻകുട്ടി, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.