വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ വൈക്കം സൗത്ത് - നോർത്ത് യൂണിറ്റുകളുടെ കുടുംബ സംഗമം വൈക്കം ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തെക്കേ നട ഗ്രാന്റ് മദേഴ്സ് ഹാളിൽ നടക്കും. 9 ന് രക്ഷാധികാരി എം ജി. സോമനാഥ് പതാക ഉയർത്തും. എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും. ടൗൺ പ്രസിഡന്റ് എ. വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.