പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം 108ാം നമ്പർ പൂഞ്ഞാർ ശാഖയുടെ കീഴിലുള്ള കല്ലേക്കുളം ഗുരുവരം മൈക്രോഫിനാൻസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ 2 ന് താഴത്തേടത്ത് ഷിജുവിന്റെ വസതിയിൽ നടക്കും. സീമാ ഷിജു അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. കൺവീനർ സുമാ അനിൽ മാങ്കുഴക്കൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ സെക്രട്ടറി വിനു വേലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് വരയാത്ത്, ഭരണസമിതി അംഗങ്ങളായ ദിലീപ് മരുതാനിയിൽ രാജി വിജയൻ, ശശി മുടവനാട്ട്, ദിനു മുതുകുളം,സരേന്ദ്രൻ പുത്തൻപുരയ്ക്കൽ, സനൽമണ്ണൂർ, ശശി കടലാടിമറ്റം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ചെല്ലപ്പൻ കുളത്തുങ്കൽ, ശശിധരൻ തോട്ടാപ്പള്ളിൽ, ഷാജി ചെരിയം പുറം, വനിതാസംഘം പ്രസിഡന്റ് വത്സമ്മ ശിവൻ, സെക്രട്ടറി സുശീല വിനോദ് ,കുടുംബ യൂണിറ്റ് ചെയർമാൻ ശശി ഒഴാങ്കൽ, കൺവീനർ ഷൈല രാജു കീരിയാനിക്കൽ എന്നിവർ സംസാരിക്കും.