തലനാട് : റബർ ഉത്പാദകസംഘത്തിന്റെ 26-ാമത് വാർഷികയോഗം സംഘം പ്രസിഡന്റ് എ.കെ.വിനോജ് അടയ്ക്കാക്കല്ലിന്റ അദ്ധ്യക്ഷതയിൽ നടന്നു. ഈരാറ്റുപേട്ട എ.ഡി.ഒ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. എ.കെ.വിനോജിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. നിലവിൽ തലനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും,സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. വൈസ് പ്രസിഡന്റായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി വിജയൻ ചിറ്റാനപ്പാറയിലിനെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി വി.തങ്കപ്പൻ ഗുരുഭവൻ, കെ.വി മാധവൻ മാങ്കുഴക്കൽ, ഇബ്രാഹിം 'ഡി കണ്ടം,സി.കെ.വിജയൻ ചൊറിക്കാവിൽ, സണ്ണി ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.
കെ.വി മാധവൻ സ്വാഗതവും, സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.