തലയോലപ്പറമ്പ് : സാംസ്‌ക്കാരിക സംഘടനയായ തലയോലപ്പറമ്പ് സംസ്‌ക്കാരയുടെ ചെയർമാൻ കെ.കെ സിദ്ധിക്ക് എഴുതിയ ' ഒട്ടകപ്പരുന്ത് ' എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യകാരാനായ വൈക്കം ചിത്രഭാനുവിനെ ആദരിക്കൽ ചടങ്ങും നാളെ നടക്കും. വൈകിട്ട് 3ന് തലയോലപ്പറമ്പ് കെ.അർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പുസ്തക പ്രകാശനം പ്രശസ്ത നോവലിസ്റ്റ് കെ.എൽ മോഹനവർമ്മ നിർവഹിക്കും. പ്രമുഖ തിരക്കഥാകൃത്ത് ലാസർ ഷൈൻ പുസ്തകം ഏറ്റുവാങ്ങും. അയ്മനം ജോൺ, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.പി.കെ ഹരികുമാർ, മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ, നാടകനടൻ പ്രദീപ് മാളവിക, നാടക രചയിതാവ് ഡോ.എച്ച് സദാശിവൻപിള്ള, ഗാനരചയിതാവ് അജീഷ് ദാസ് ,ബേബി.ടി കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും. ഗ്രന്ഥകാരൻ കെ.കെ സിദ്ധിക്ക് മറുപടി പ്രസംഗം നടത്തും. ടി.എൻ സുരേന്ദ്രൻ സ്വാഗതവും സംസ്‌ക്കാര സെക്രട്ടറി സുനിൽ മംഗലത്ത് നന്ദിയും പറയും. മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയ വൈക്കം ചിത്രഭാനുവിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കും.