mgu

ഓൺലൈൻ സംവിധാനം

ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നൽകാൻ ഓൺലൈൻ സംവിധാനം സജ്ജമാക്കി. ഓൺലൈനായി ഫീസടച്ച് സർവകലാശാലയിൽ നേരിട്ട് അപേക്ഷ നൽകുന്ന നിലവിലെ സംവിധാനത്തിനു പകരമായാണ് ഈ സംവിധാനം.ഓൺലൈൻ അപേക്ഷ നൽകാവുന്ന പ്രോഗ്രാമുകളുടെ വിവരങ്ങളും അപേക്ഷ സമർപ്പിക്കാനുള്ള മാർഗനിർദേശങ്ങളും www.mgu.ac.inലെ 'സ്റ്റുഡന്റ്‌സ് പോർട്ടൽ' ലിങ്കിൽ ലഭ്യമാണ്.

പുതുക്കിയ പരീക്ഷ തീയതി

22ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2017 അഡ്മിഷൻ റഗുലർ) യു.ജി., അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ നവംബർ 11ന് നടക്കും.

22ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പരീക്ഷകൾ 29ന് നടക്കും. 22ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എംകോം. പ്രൈവറ്റ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്, 2004-2013 അഡ്മിഷൻ അദാലത്ത്‌ സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) ഒക്‌ടോബർ 2019 പരീക്ഷയും സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽതോട്ടിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയും നവംബർ 12ന് നടക്കും.

22ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ അഗ്രോ ബിസിനസ് ആൻഡ് റൂറൽ മാർക്കറ്റിംഗ് (പരീക്ഷ നവംബർ 21ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ അഗ്രി ബിസിനസ് ആൻഡ് റൂറൽ മാർക്കറ്റിംഗ് പരീക്ഷകൾ നവംബർ 21ന് രാവിലെ 9.30 മുതൽ 12.30 വരെയും ബാങ്ക് മാനേജ്‌മെന്റ് (ഫിനാൻഷ്യൽ മാനേജ്‌മെന്റ്) പരീക്ഷകൾ നവംബർ 21ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും നടക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നും ഒന്നും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ യഥാക്രമം നവംബർ 15, 22 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ 28 വരെയും 500 രൂപ പിഴയോടെ 29 വരെയും 1000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം റഗുലർ 2019 അഡ്മിഷൻ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 28 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ നവംബർ ഒന്നുവരെയും അപേക്ഷിക്കാം.

പരീക്ഷഫലം

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. (മോഡൽ 1, 2, 3, 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ബെറ്റെർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.ടി.ടി.എം., ബി.എഫ്.ടി. (മോഡൽ 3) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബികോം. സി.ബി.സി.എസ്. (മോഡൽ 1, 2, 3, 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്. മോഡൽ 1, 2, 3 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്. മോഡൽ 3, 2018 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

ബാങ്ക് ടെസ്റ്റ് പരിശീലനം

വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന മത്സരപരീക്ഷകൾക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഫോൺ: 04812731025.