തലയോലപ്പറമ്പ്: ശ്രീകാർത്ത്യായനീ ദേവീക്ഷേത്രത്തിൽ പന്ത്റണ്ട് വർഷത്തിലൊരിക്കൽ നടന്ന് വരുന്ന അഷ്ടബന്ധകലശം 27 മുതൽ നവംബർ 3 വരെ നടക്കും. തന്ത്റി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. നാളെ രാവിലെ ഗണപതി ഹോമം, ഉച്ചപൂജ, വൈകിട്ട് ആചാര്യവരണം, സ്ഥല ശുദ്ധി, അങ്കുരാരോപണം, പ്രസാദ ശുദ്ധി, രക്ഷകലശപൂജ, പ്രസാദപൂജ, രാക്ഷോഘ് ഹോമം, വാസ്തുബലി, കലശാഭിഷേകം, അത്താഴപൂജ. 28 ന് രാവിലെ ഗണപതി ഹോമം, അങ്കുര പൂജ, ധാര, അവഗാഹം, ഉച്ചപൂജ. വൈകിട്ട് സ്ഥല ശുദ്ധി, അത്താഴപൂജ. 29 ന് രാവിലെ പഞ്ചകം, മഹാപഞ്ചകം, തിമിലപ്പാണി, പഞ്ചക കലശാഭിഷേകം. വൈകിട്ട് കുണ്ഡശുദ്ധി, അത്താഴപൂജ. 30 ന് രാവിലെ അഗ്‌നി ജനനം, നവീകരണ പ്രായശ്ചിത്ത ഹോമവും കലശപൂജയും, ഹോമകലശാഭിഷേകം. വൈകിട്ട് കുണ്ഡശുദ്ധി, അങ്കുര പൂജ,അത്താഴപൂജ 31 ന് രാവിലെ ദ്വാരപ്രായശ്ചിത്ത ഹോമം, കലശപൂജ. വൈകിട്ട് അത്താഴപൂജ. നവംബർ 1ന് രാവിലെ ശാന്തി ഹോമവും കലശവും, നാശാന്തി ഹോമം, ചോരശാന്തി ഹോമം. വൈകിട്ട് പത്മോലേഖനം, അങ്കുര പൂജ, അത്താഴപൂജ. രണ്ടിന് രാവിലെ തത്ത്വഹോമവും കലശപൂജയും, ബ്രഹ്മകലശപൂജ. തത്ത്വ കലശാഭിഷേകം, ഉച്ചപൂജ, സഹസ്രകലശം. വൈകിട്ട് അധിവാസ ഹോമം, കലശാധിവാസം, അത്താഴപൂജ. മൂന്നിന് രാവിലെ കലശത്തിങ്കൽ ഉഷ: പൂജ, ബ്രഹ്മകലശാദികൾ എഴുന്നള്ളിക്കൽ, അഷ്ടബന്ധ സ്ഥാപനം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി, 25 കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകളെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ബി കുഞ്ഞുമോൻ സെക്രട്ടറി കെ.പി ഗോപാലകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.