കാഞ്ഞിരപ്പള്ളി : ലോകപക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് പക്ഷാഘാത ബോധവത്ക്കരണ സെമിനാർ നാളെ രാവിലെ 10.30 മുതൽ 1 വരെ കാഞ്ഞിരപ്പള്ളി നൈനാർപള്ളി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ആസർഫൗണ്ടേഷൻ സെമിനാർ ഹാളിൽ നടക്കും. പക്ഷാഘാത സാധ്യത, സ്വീകരിക്കേണ്ട മുൻകരുതലുകൾ, ചികിത്സാരീതികൾ തുടങ്ങിയവയെക്കുറിച്ച് ക്ലാസുണ്ട്. ഡോ. ജോസഫ് സെബാസ്റ്റ്യൻ ക്യാമ്പിന് നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഫോൺ : 9495392233, 8111928361.