കാഞ്ഞിരപ്പള്ളി : തോട്ടം,പുരയിടം വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആവശ്യപ്പെട്ടു. ഭൂമിയുടെ അടിസ്ഥാന രേഖയായ ബേസിക് ടാക്‌സ് രജിസ്റ്ററിൽ ഭൂമിയുടെ സ്വഭാവം തോട്ടം എന്ന് തെറ്റായി രേഖപ്പെടുത്തിയതുമൂലം കർഷകർക്ക് തങ്ങളുടെ ഭൂമി വിൽക്കാനോ, പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പയെടുക്കാനോ, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പ്രശ്‌ന പരിഹാരത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ഡോ.എൻ.ജയരാജ് എം.എൽ.എയ്ക്ക് നിവേദനം നൽകി.