ചങ്ങനാശേരി : കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബർ 23, 24 തീയതികളിൽ ചങ്ങനാശേരിയിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം അർബൻ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.വി റസ്സൽ ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു, ജില്ലാ സെക്രട്ടറി കെ.എസ് മണി, സി.ഐ.ടി. യു ഏരിയാ സെക്രട്ടറി ടി.എസ് നിസ്താർ, സമിതി ഏരിയാ സെക്രട്ടറി ജോജി ജോസഫ്, ഏരിയാ പ്രസിഡന്റ് ജി.സുരേഷ് ബാബു, പി.ഇ ഇർഷാദ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: എം. ടി ജോസഫ്, എ. വി റസ്സൽ, കൃഷ്ണകുമാരി രാജശേഖരൻ, ഇ.എസ് ബിജു (രക്ഷാധികാരികൾ). കെ.സി ജോസഫ് (ചെയർമാൻ). വി.കെ സുനിൽ കുമാർ, ടി.എസ് നിസ്താർ , പി.എ നിസാർ, കെ.ഡി സുഗതൻ, അഡ്വ. ജോസഫ് ഫിലിപ്പ്, അഡ്വ.പി.എ നസീർ, അനിതാ സാബു, പത്മ സദാശിവൻ, പി.കെ ഹരിദാസ്, കെ.എ അഷറഫ് കുട്ടി, പി.എം സുരേഷ് കുമാർ, ഇ.ആർ റഷീദ് (വൈസ് പ്രസിഡന്റുമാർ) ജോജി ജോസഫ് (ജനറൽ കൺവീനർ ) ടി. പി അജികുമാർ, പി. എൻ. എം സാലി, കെ. ആർ പ്രകാശ്, പി. ആർ അനിൽകുമാർ, പി. എ ബിൻസൻ, ജസ്റ്റിൻ ജോസഫ്, ആർ. സതീശൻ, നിഖിൽ എസ്. നായർ, സി. രാജരേഖരൻ, ജി. സുഗതൻ, കെ. എൻ രാധാകൃഷ്ണൻ, ബിനോ ജോൺ, ഷേർളി ആന്റണി, പി. എ അഷറഫ് (ജോയിന്റ് കൺവീനർമാർ) ജി. സുരേഷ് ബാബു ട്രഷറർ എന്നിവരെയും 101 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.