lic

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം എൽ. പി. സ്‌കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് എൽ. ഐ. സി. വൈക്കം ബ്രാഞ്ച് ഏർപ്പെടുത്തിയ എൽ. ഐ. സി. സ്റ്റുഡന്റ്‌സ് അവാർഡ് സമ്മാനിച്ചു. എൽ. കെ. ജി. മുതൽ നാലാം ക്ലാസ് വരെയുള്ള പഠനത്തിലും, കലാ കായിക പ്രവൃത്തി പരിചയത്തിലും മികവ് പുലർത്തിയ കുട്ടികളെയാണ് അവാർഡിനായി പരിഗണിച്ചത്. ബി. ശിവഗോവിന്ദ്, ശിവനന്ദ ഷിബു, സനയ ഷാനവാസ്, ലക്ഷ്മി മഹേശ്വരി, എസ്. കൃഷ്ണവൈഗ, കാശിനാഥ് മനു എന്നിവർക്കാണ് പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകിയത്. എൽ. ഐ. സി. സീനിയർ ബ്രാഞ്ച് മാനേജർ പി. ടി. ബാലചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. പി. ടി. എ. പ്രസിഡന്റ് കെ. എ. സ്റ്റാലിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്രാഞ്ച് മാനേജർ പി. സി. മോഡി, ഹെഡ്മാസ്റ്റർ പി. ടി. ജിനീഷ്, എസ്. ബിജു, പി. ജോസഫ്, നിഷ ജനാർദ്ദനൻ, മഞ്ജു സാബു എന്നിവർ പ്രസംഗിച്ചു.