കോട്ടയം : ആനിക്കാട് റീജിയണൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ 2018-19 വർഷത്തെ മികച്ച സഹകാരിക്കുള്ള പി.പി. രാമൻനായർ എൻ‌ഡോവ്മെന്റ് അവാർഡിന് കോട്ടയം ഡിസ്ട്രിക്ട് സഹകരണ പെൻഷണേഴ്സ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസി‌‌ഡന്റ് ടി.ജെ. മാത്യു അർഹനായി. കുമരകം വടക്കുംഭാഗം സർവീസ് സഹകരണബാങ്ക് സെക്രട്ടറി, കോട്ടയം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണബാങ്ക് പ്രസിഡന്റ്, ആർപ്പൂക്കര റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിൽ മാത്യു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാങ്കിന്റെ വാർഷിക പൊതുയോഗം ഇന്ന് 2 ന് നടക്കും.