വൈക്കം: ഗവൺമെന്റ് ആയൂർവേദ ആശുപത്രിയും ആശ്രമം സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് ഇന്ന് ആശ്രമം സ്‌കൂളിൽ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. സി കെ.ആശ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു.വി കണ്ണേഴൻ, ഡോ. വി.വി അനിൽകുമാർ, ഡോ. അംബിളി പി.ആർ, ഡോ.ധന്യ.സി, ഡോ.സുധീർ ഇ. പി., ഡോ.സുനിൽ എ.വി, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ രോഗികളെയും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യും.