കോട്ടയം : കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്സ് ആൻഡ് വയർമെൻ അസോസിയേഷൻ (കെസ്‌വ) പുതുപ്പള്ളി യൂണിറ്റ് നാളെ രാവിലെ 11 ന് ബെസ്റ്റ് ബേക്കേഴ്സ് ആഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മെമ്പർഷിപ്പ് വിതരണം, ക്ഷേമനിധി കാർഡ് വിതരണം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ, വൈദ്യുതി സുരക്ഷ ബോധവത്കരണ ക്ലാസ് തുടങ്ങിയവ നടക്കും. കെസ്‌വ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജറൽ സെക്രട്ടറി വി.എം.രമേശ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കും. കറുകച്ചാൽ ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി.ബിനു ക്ലാസ് എടുക്കും. യൂണിറ്റ് പ്രസിഡന്റ് സി.എൻ. സുധീന്ദ്രൻ സ്വാഗതവും കെ.എസ്. പ്രദീപ് നന്ദിയും പറയും.