കോട്ടയം : എസ്.എൻ.ഡി.പി യോഗം വെള്ളൂർ ശാഖയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾ നാളെ വൈകിട്ട് 4.30 ന് കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശം അനുഗ്രഹപ്രഭാഷണം നടത്തും. യോഗം കൗൺസിലർ അഡ്വ. ശാന്താറാം റോയ് തോളൂർ, പി.എസ്. സോമനാഥൻ, വെള്ളൂർ വടക്ക് ശാഖ പ്രസിഡന്റ് പി.കെ.അപ്പുക്കുട്ടൻ, വയൽവാരം ശാഖ സെക്രട്ടറി കെ.എസ്. സലി, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് അനിലമോഹൻ, യൂത്തുമൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് സി.പി.പ്രവീൺകുമാർ, യൂണിയൻ കമ്മിറ്റി അംഗം എ.പി. രാജീവ് കുമാർ എന്നിവർ പ്രസംഗിക്കും. ശാഖ സെക്രട്ടറി ടി.പി. രാജു സ്വാഗതവും, വൈസ് പ്രസിഡന്റ് എം.എസ്. സാബു നന്ദിയും പറയും.