പള്ളിക്കത്തോട് : ശിവഗിരി ശ്രീനാരായണധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്ക് നാളെ രാവിലെ 9 ന് ഇളമ്പള്ളിയിൽ സ്വീകരണം നൽകും. എസ്.എൻ.ഡി.പി യോഗം ഇളമ്പള്ളി 4840ാം നമ്പർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ക്ഷേത്രം ആചാര്യൻകൂടിയായ സ്വാമി എത്തുന്നത്. മേൽശാന്തി തമ്പലക്കാട് മോഹൻശാന്തി, ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ, വൈസ് പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി പി.കെ.ശശി എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് സ്വാമിയുടെ അനുഗ്രഹപ്രഭാഷണം.