തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 706ാം നമ്പർ ശാഖയുടെയും മാത്താനം ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 12ാമത് പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 6 ന് ഗണപതി ഹോമം, കലശം തുടർന്ന് ഗുരുപൂജ, ഭാഗവത പാരായണം, പ്രാർത്ഥന. നാളെ രാവിലെ 6 ന് ഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവ പ്രാർത്ഥന 10.30 ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് വി.സത്യൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.കെ ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എം രാജേന്ദ്രൻ സ്വാഗതം പറയും.ചടങ്ങിൽ ഗുരുദേവ പ്രതിഷ്ഠാ കമ്മറ്റിയുടെ ചെയർമാൻ കെ.കെ ഷാജിയെ ആദരിക്കും. തലയോലപ്പറമ്പ് പൊലീസ് എസ് ഐ ടി.കെ സുധീർ മുഖ്യ പ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി വി.വി ദേവ് നന്ദി രേഖപ്പെടുത്തും. തുടർന്ന് അന്നദാനവും നടക്കും.