തലയോലപ്പറമ്പ്: ഇറുമ്പയം പെരുന്തട്ട് ശ്രീ മഹാദേവക്ഷേത്രത്തിൽ നടത്തപ്പെടുന്ന ലക്ഷാർച്ചന പന്തലിന്റെ കാൽനാട്ടു കർമ്മം നടത്തി. എം.ജി ആർട്‌സ് കോളേജ് മാഹി അസോസിയേറ്റ് പ്രൊഫ. ഡോ. കെ.കെ. ശിവദാസൻ കാൽനാട്ട് കർമ്മം നിർവഹിച്ചു. ക്ഷേത്രംമേൽശാന്തി ചെമ്മനത്തുകര ഷിബു ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 8,9,10 തീയ്യതികളിലാണ് ലക്ഷാർച്ചന ചടങ്ങുകൾ നടക്കുന്നത്.