പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം 108ാം നമ്പർ പൂഞ്ഞാർ ശാഖയുടെ കീഴിലുള്ള വളതൂക്ക് ഗുരുബ്രഹ്മം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് 2 ന് താഴത്തേടത്ത് ഗോപിയുടെ വസതിയിൽ നടക്കും. കുടുംബയൂണിറ്റ് ചെയർമാനും ശാഖാ പഞ്ചായത്ത് സമിതി അംഗവുമായ ഷാജി ചെരിയംപുറം അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ഉല്ലാസ് മ തിയത്ത് ഉദ്ഘാടനം ചെയ്യും. കൺവീനർ അമ്മിണി പാറയോലിക്കൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ സെക്രട്ടറി വിനു വേലംപറമ്പിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് വരയാത്ത്, ശാഖാ ഭരണസമിതി അംഗങ്ങളായ ദിലീപ് മരുതാനിയിൽ രാജി വിജയൻ, ശശി മുടവനാട്ട്, ദിനു മുതുകുളം, സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ, സനൽമണ്ണൂർ, ശശി കടലാടിമറ്റം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ചെല്ലപ്പൻ കുളത്തുങ്കൽ ,ശശിധരൻ തോട്ടാപ്പള്ളിൽ എന്നിവർ സംസാരിക്കും.