
അടിമാലി: ഇരുന്നൂറേക്കർ ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു..വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചു വന്നിരുന്ന ക്ഷീരോദ്പാദക സഹകരണ സംഘം 1997മുതൽ നിർജ്ജീവമായി.എതാനും നാളുകൾക്ക് മുമ്പ് ക്ഷീര സംഘം വീണ്ടും പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് സംഘത്തിന്റെ ഉദ്ഘാടനം നടന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ വിനു സ്‌കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓണററി സെക്രട്ടറി പി കെ സജീവ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ക്ഷീര വികസന വകുപ്പദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം
ഇരുന്നൂറേക്കർ ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനംഅടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിക്കുന്നു