ഇളമ്പള്ളി: എസ്.എൻ.ഡി.പി.യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് നടക്കും. ക്ഷേത്രം മേൽശാന്തി തമ്പലക്കാട് മോഹനൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. ശാഖാ ഭാരവാഹികളായ കെ. ജ്യോതിലാൽ, പി.കെ. ശശി, അനിൽകുമാർ, പി.എസ്. രഘുനാഥൻ എന്നിവർ നേതൃത്വം നൽകും. രാവിലെ 6.30ന് വിശേഷാൽ പൂജകൾ, ക്ഷേത്രചടങ്ങുകൾ, 9ന് ക്ഷേത്രം ആചാര്യൻ ശിവഗിരി ശ്രീനാരായണധർമ്മസംഘം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദസ്വാമിക്ക് സ്വീകരണം, തുടർന്ന് അനുഗ്രഹപ്രഭാഷണം.10ന് പഞ്ചവിംശതി കലശപൂജ,11.45ന് കലശാഭിഷേകം.1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 4ന് സമൂഹപ്രാർത്ഥന, 5ന് താലപ്പൊലി ഘോഷയാത്ര, 6ന് താലം അഭിഷേകം, 6.30ന് ദീപാരാധന. 7ന് പുഷ്പാഭിഷേകം. കലാവേദിയിൽരാത്രി 7.30ന് വിവിധ കലാപരിപാടികൾ, 8.30ന് എസ്.എൻ.വനിതാസംഘം അവതരിപ്പിക്കുന്ന തിരുവാതിര, 9.30 ന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള. ശാഖാ ഭാരവാഹികളായ കെ. ജ്യോതിലാൽ, പി.കെ. ശശി, അനിൽകുമാർ, പി.എസ്. രഘുനാഥൻ എന്നിവർ നേതൃത്വം നൽകും.