അടിമാലി: ഫ്‌ളാറ്റ് ഫെണ്ടേഴ്‌സ് ജീപ്പേഴ്‌സ് അസോസിയേഷൻ കേരളയിൽ അംഗങ്ങളായിട്ടുള്ള ഇടുക്കി ജില്ലക്കാരുടെ കൂടിച്ചേരൽ നാളെ അടിമാലിയിൽ നടക്കും.ഫോർ ഇന്റു ഫോർ ജീപ്പുടമകളും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമാണ് എഫ് എഫ് ജെ എയിൽ അംഗങ്ങളായിട്ടുള്ളത്.കഴിഞ്ഞ പ്രളയത്തിന് ശേഷമായിരുന്നു എഫ്എഫ്‌ജെ എ എന്ന സംഘടന രൂപീകൃതമായത്.പ്രളയം പോലുള്ള അവശ്യഘട്ടങ്ങളിൽ സാധന സാമഗ്രികൾ എത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനുമെല്ലാം ഏകീകൃത സ്വഭാവത്തിൽ പ്രവർത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു അംഗങ്ങൾ സംഘടനക്ക് രൂപം നൽകിയത്.ഇത്തവണ വയനാട്ടിൽ എഫ്എഫ്‌ജെഎ അംഗങ്ങൾ ഒരാഴ്ച്ചക്കാലത്തോളം രക്ഷാപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.നാളെ അടിമാലിയിൽ അംഗങ്ങൾ എല്ലാവരും വാഹനങ്ങളുമായി എത്തും.തുടർന്ന് മാങ്കുളത്തേക്ക് ജീപ്പ് റാലി ഒരുക്കിയിട്ടുണ്ട്. കെ ഡി മണിയൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.തുടർന്ന് സ്‌നേഹ വിരുന്നും നടക്കും..