വെള്ളാവൂർ: താഴത്തുവടകര മേഖലാ കുടുംബസംഗമവും മുതിർന്ന നേതാക്കളെ ആദരിക്കലും ശില്പശാലയും ഇന്ന് ഉച്ചക്കഴിഞ്ഞ് 2 മുതൽ വൈകിട്ട് 8വരെ കുളത്തൂർപ്രയാർ പറമ്പുക്കാട്ടിൽ ഷിബുലാലിന്റെ വസതിയിൽ നടക്കും. രജിസ്‌ട്രേഷൻ, പതാക ഉയർത്തൽ എന്നിവ നടക്കും. സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വെള്ളാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എൻ രാജീവ് അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും മുതിർന്ന നേതാക്കളെ ആദരിക്കലും പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിക്കും. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, സുഷമ ശിവദാസ്, കറുകച്ചാൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജോ പായിക്കാട്, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി.വി സോമൻ, യൂത്ത്‌കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫെമി മാത്യു, വാഴൂർ ബ്ലോക്ക് മെമ്പർ സുമ ഷിബുലാൽ, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ജി ജനാർദ്ദനൻ നായർ, സരസ്വതി ആർ,നായർ എന്നിവർ പങ്കെടുക്കും. മേഖലാ കമ്മറ്റി കൺവീനർ ജയിംസ് അരീക്കുഴി സ്വാഗതവും ഷിബുലാൽ നന്ദിയും പറയും. സമകാലിക വിഷയങ്ങളെ സംബന്ധിച്ച് ക്യാമ്പ് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചയും നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് പ്രൊഫസറുമായ റോണി കെ.ബേബി ക്ലാസ് നയിക്കും.