വൈക്കം : നഗരസഭ കേരളോത്സവം നവംബർ 2, 3 തീയതികളിൽ നടക്കും. വൈക്കം ഗവ.ബോയ്സ് എച്ച്.എസ്, വൈക്കം സത്യാഗ്രഹ സ്മാരകത്തിലുമായിട്ടാണ് കലാ -കായിക മത്സരങ്ങൾ. 15 മുതൽ 40 വയസ് വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 30 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. 2 ന് രാവിലെ 10 ന് നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കലാമത്സരങ്ങൾ. 3 ന് രാവിലെ 9 മുതൽ കായിക മത്സരങ്ങൾ, വൈകിട്ട് 5 ന് സമാപനസമ്മേളനം നഗരസഭ വൈസ് ചെയർപേഴ്സൺ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. നാടകനടൻ പ്രദീപ് മാളവിക സമ്മാനദാനം നിർവഹിക്കും.