എലിക്കുളം: ഗ്രാമപഞ്ചായത്തിൽ ടിഷ്യൂകൾച്ചർ വാഴകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുമംഗല ദേവി ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ബിന്ദു പൂവേലിൽ, മാത്യൂസ് പെരുമന്നങ്ങാട്, കൃഷി ഓഫീസർ നിസ്സ ലത്തീഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്‌സ് റോയ്, പി.കെ ലേഖ, വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, സക്കറിയ ഇടശ്ശേരി പവ്വത്ത് തുടങ്ങിയവർ പങ്കെടുത്തു.