കോട്ടയം : ജലവിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടിയാൽ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നും ജലഅതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിർദ്ദേശം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് വിഷയം അവതരിപ്പിച്ചത്. വെള്ളം കൃത്യമായി ലഭ്യമാക്കാതെ വൻ തുകയുടെ ബില്ല് നൽകുന്നതു സംബന്ധിച്ച പരാതികൾ അദാലത്തുകൾ നടത്തി പരിഹരിക്കണം. കോട്ടയം മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
റോഡുകളുടെ നടപ്പാത കൈയേറിയുള്ള കച്ചവടം വ്യാപകമായിരിക്കുകയാണെന്നും ഇത്തരം കടകൾ ഒഴിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ഡോ. എൻ. ജയരാജ് എം.എൽ.എ നിർദ്ദേശിച്ചു. നടപ്പാതകൾ കൈയേറി പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സമർപ്പിച്ചിട്ടുള്ള പരാതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രളയധനസഹായം പതിനായിരം രൂപ ലഭിച്ചവർ (താലൂക്ക് തിരിച്ച് )

കാഞ്ഞിരപ്പള്ളി : 245

മീനച്ചിൽ : 1255

ചങ്ങനാശേരി : 6532

വൈക്കം : 31237

കോട്ടയം : 34132

യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ

കോട്ടയം നഗരത്തിലെ രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് പരിഹരിക്കണം

നാഗമ്പടം പാലത്തിലെ കട്ടിംഗ് നീക്കം ചെയ്താൽ കുരുക്ക് ഒഴിവാകും

കൃഷിയിടങ്ങളിൽ കാട്ടാന ശല്യം ഒഴിവാക്കുന്നതിന് നടപടി വേണ