വൈക്കം: കേരള കർഷക സംഘം വൈക്കം ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി കെ. എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ, ഏരിയാ സെക്രട്ടറി ടി. ടി. സെബാസ്റ്റ്യൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ് അയ്മനം ബാബു, സംസ്ഥാന കമ്മിറ്റിയംഗം പി. ഷാനവാസ്, സി. പി. എം. ഏരിയാ സെക്രട്ടറി കെ. അരുണൻ, കെ. കെ. ഗണേശൻ, കെ. സി. ജോസഫ്, ടി. വി. കുര്യാക്കോസ്, സി. കെ. ഹരിഹരൻ, കെ. ബി. പുഷ്‌ക്കരൻ, എം. സുജിൻ എന്നിവർ പ്രസംഗിച്ചു.