വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 7 ാം വാർഡിൽ മുതിർന്ന പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിനായി ജില്ലാ ആയുർവേദ ആശുപത്രിയുടെയും, പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും സഹകരണത്തോടെ വാർഡ്തല ആരോഗ്യ ചികിത്സാ പോഷണ സമിതിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. വി. കൃഷ്ണകുമാർ, ഡോ. വിദ്യ, ഡോ. ഷൈനി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സജിത്ത്, ജെ. പി. എച്ച്. എൻ. മിനിമോൾ മാത്യു, ദിനി എസ്. നായർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എസ്. ബിന്ദു, ആശാ വർക്കർ ഷൈനി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.